തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 76/2019, 75/2019 പ്രകാരം ലക്ചറർ ഇൻ മാത്തമാറ്റിക്‌സ് (ആറാം എൻ.സി.എ.- പട്ടികവർഗം, പട്ടികജാതി), കാറ്റഗറി നമ്പർ 72/2019 പ്രകാരം ലക്ചറർ ഇൻ മാത്തമാറ്റിക്‌സ് (രണ്ടാം എൻ.സി.എ.- എസ്.ഐ.യു.സി. നാടാർ), വിദ്യാഭ്യാസ വകുപ്പിൽ വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 269/2018 പ്രകാരം അപ്പർ പ്രൈമറി സ്‌കൂൾ അസിസ്റ്റന്റ് (മലയാളം) (തസ്തികമാറ്റം മുഖേന), കോഴിക്കോട് ജില്ലയിൽ കാറ്റഗറി നമ്പർ 526/2017 പ്രകാരം പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)-(എൻ.സി.എ.- എസ്.ഐ.യു.സി. നാടാർ), ഇടുക്കി ജില്ലയിൽ കാറ്റഗറി നമ്പർ 405/2016 പ്രകാരം പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)-എൽ.പി.എസ്.-(ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ) തസ്തികകളിൽ പി.എസ്.സി അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗം തീരുമാനിച്ചു.
മറ്റു തീരുമാനങ്ങൾ
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
കാറ്റഗറി നമ്പർ 3/2018 പ്രകാരം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് ഡ്രില്ലിംഗ് എൻജിനിയർ, തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 533/2017 പ്രകാരം ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2 (എൻ.സി.എ.-മുസ്ലിം) തസ്തികളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക
ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കാറ്റഗറി നമ്പർ 356/2018 പ്രകാരം മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റിക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ-(എൻ.സി.എ.-എൽ.സി./എ.ഐ.) സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ഓൺലൈൻ പരീക്ഷ
കാറ്റഗറി നമ്പർ 13/2019 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ ഓൺലൈൻ പരീക്ഷ നടത്തും.