
നെടുമങ്ങാട്: പുതുതലമുറയ്ക്ക് നവ്യാനുഭവം സമ്മാനിച്ച് നെടുമങ്ങാട് അമൃതകൈരളി വിദ്യാലയത്തിൽ ലോക നാളികേര ദിനാചരണം -കേരകേദാരം-2019 നടന്നു. ഓലകൊണ്ടുള്ള വിവിധ കളിപ്പാട്ടങ്ങൾ, ചിരട്ടയിലും ചകിരിയിലും നിർമ്മിച്ച കരകൗശല വസ്തുക്കൾ, സ്വാദിഷ്ടമായ നാടൻ വിഭവങ്ങൾ, പരമ്പരാഗതമായ കലാരൂപങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയവ ശ്രദ്ധേയമായിരുന്നു. നെടുമങ്ങാട് അസിസ്റ്റന്റ് കൃഷി ഡയറക്ടർ ആന്റണി റോസ് തെങ്ങിൻതൈ നട്ട് 'എന്റെ തെങ്ങ് ' പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ മാനേജർ ജി.എസ്. സജികുമാർ, സീനിയർ പ്രിൻസിപ്പൽ ലേഖ. എസ്, പ്രിൻസിപ്പൽ സിന്ധു. എസ്, പ്രൈമറി ഹെഡ്മിസ്ട്രസ് സബിത നായർ, പി.ടി.എ പ്രസിഡന്റ് മനേഷ് തുടങ്ങിയവർ പങ്കെടുത്തു.