homeo-pg-course

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജുകളിലെ പി.ജി കോഴ്സുകളിലേക്ക് അഖിലേന്ത്യാ ആയുർവേദ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. സർവീസ് വിഭാഗക്കാരടക്കം എല്ലാ അപേക്ഷകർക്കും www.cee.kerala.gov.in ൽ 5ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസും ഓൺലൈൻ അപേക്ഷാ ഫോറവും വെബ്സൈറ്റിൽ. ഓൺലൈനായോ ഇ-ചെലാൻ വഴിയോ ഹെഡ്പോസ്റ്റോഫീസുകളിലോ ഫീസ് അടയ്ക്കാം. ഫീസടച്ച ശേഷം അപേക്ഷകന്റെ ഒപ്പ്, ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, എൻട്രൻസ് പരീക്ഷയുടെ മാർക്ക് ഷീറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. സർവീസ് ക്വോട്ടക്കാർ എൻ.ഒ.സി അടക്കമുള്ള രേഖകൾ സഹിതം അപേക്ഷ പ്രിൻസിപ്പൽ ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, മണക്കാട് പി.ഒ, തിരുവനന്തപുരം- 695009 വിലാസത്തിൽ അയയ്ക്കണം. ജനറൽ വിഭാഗത്തിന് 900രൂപയും പട്ടിക വിഭാഗത്തിന് 450 രൂപയുമാണ് ഫീസ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. www.cee.kerala.gov.in ൽ വിശദമായ നിർദ്ദേശങ്ങളുണ്ട്. അപേക്ഷയുടെ പ്രിന്റ്ഔട്ട്, സർട്ടിഫിക്കറ്റുകൾ, രേഖകൾ എന്നിവ എൻട്രൻസ് കമ്മിഷണറേറ്റിലേക്ക് അയയ്ക്കേണ്ടതില്ല. ഹെൽപ്പ് ലൈൻ- : 0471 2332123, 2339101, 2339102, 2339103, 2339104