onachantha

വർക്കല: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വർക്കല സൂപ്പർമാർക്കറ്റിലെ ഓണചന്ത ഉദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സപ്ലൈകോ ആറ്റിങ്ങൽ ഡിപ്പോ അസി. മാനേജർ കെ.ആർ. ജയശ്രീ, നഗരസഭ ചെയർപേഴ്സൺമാരായ ഗീതാ ഹേമചന്ദ്രൻ, എം. ഷിജിമോൾ, വാർഡ് കൗൺസിലർ ജയന്തി, സപ്ലൈകോ വർക്കല ഔട്ട്ലെറ്റ് മുൻ മാനേജർ അർച്ചന ആർ. പ്രസാദ്, വർക്കല ഔട്ട്ലെറ്റ് ഇൻ ചാർജ് സജിലാൽ, സപ്ലൈകോ മെഡിക്കൽ സ്റ്റോർ ഇൻചാർജ് രാജു വർക്കല എന്നിവർ സംസാരിച്ചു.