-mop-up

തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് ഒഴികെയുള്ള മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ് അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്രറിനറി, ഫിഷറീസ് കോഴ്സുകളിലേക്കാണ് അലോട്ട്മെന്റ്. www.cee.kerala.gov.in ൽ നിന്ന് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. അലോട്ട്മെന്റ് ലഭിച്ചവർ 6ന് വൈകിട്ട് 3നകം ഹെഡ് പോസ്റ്റോഫീസ് വഴിയോ ഓൺലൈനായോ ഫീസടച്ച് 6ന് വൈകിട്ട് 5നകം കോളേജുകളിൽ പ്രവേശനം നേടണം.

അഖിലേന്ത്യാ ക്വോട്ടയിൽ ആയുർവേദ, സിദ്ധ, ഹോമിയോ, യുനാനി കോഴ്സുകളിൽ പ്രവേശനം നേടിയവരെയും എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം നേടിയവരെയും ഈ അലോട്ട്മെന്റിൽ പരിഗണിച്ചിട്ടില്ല. മുൻ അലോട്ട്മെന്റുകളിൽ ആയുർവേദ, സിദ്ധ, ഹോമിയോ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിൽ പ്രവേശനം ലഭിച്ചവർക്ക് അവരുടെ ഓപ്ഷൻ പ്രകാരം മോപ് അപ് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ നേരത്തേ ലഭിച്ച അലോട്ട്മെന്റ് റദ്ദാകും. വിശദാംശങ്ങൾ www.cee.kerala.gov.in, www.cee-kerala.org ൽ. ഹെൽപ്പ് ലൈൻ നമ്പറുകൾ- 0471 2332123, 2339101, 2339102, 2339103, 2339104