പാറശാല: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ നാല് ദിവസത്തെ വിനായക ചതുർത്ഥി മഹോത്സവത്തിന്റെ സമാപന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തെ ദേശീയ തീർത്ഥാടനമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ മുൻകൈയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി വിനായക ചതുർത്ഥി സന്ദേശം നൽകി. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ അദ്ധ്യക്ഷത വഹിച്ചു. ആർക്കിടെക്ട് ജി.ശങ്കർ, നെയ്യാറ്റിൻകര തഹസീൽദാർ മോഹൻകുമാർ, മുൻ കൊളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറ്കടർ നന്ദകുമാർ, ബി.ജെ.പി ഒ.ബി.മോർച്ച സംസ്ഥന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ ഗ്രാമം പ്രവീൺ, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, സെക്രട്ടറി കെ.ജി.വിഷ്ണു, പന്നിയോട് സുകുമാരൻ വൈദ്യർ, എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ വി.കെ. ഹരികുമാർ, സ്വാഗതവും കെ.പി. മോഹനൻ നന്ദിയും പറഞ്ഞു.