paarassala-gvhss

പാറശാല: പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റും ഓട്ടിസം സെന്ററും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും കേഡറ്റംഗങ്ങൾ ഓണസദ്യയൊരുക്കി. സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപചന്ദ്രൻ, ബി.ആർ.സി പരിശീലകൻ ആർ.എസ്. ബൈജുകുമാർ, അദ്ധ്യാപകരായ എസ്.ജി സാബു, ബി. ശാന്തകുമാരി, കുമാരി ആർ.വി. വിജി, എം.എസ്. കാർത്തിക് എന്നിവർ നേതൃത്വം നൽകി.