f

വെഞ്ഞാറമൂട്: പിരപ്പൻകോട് സെന്റ് മദർ തെരേസ മലങ്കര സുറിയാനി കത്തോലിക്ക ദേവാലയം മൂറോൻ കൂദാശയും ഇടവക തിരുനാളും 5,6 തീയതികളിൽ നടക്കും. ദേവാലയ സമർപ്പണം അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് ബസേലിയോസ് കർദ്ദിനാൾ ക്ലീമസ് കാതോലിക്കാ ബാവ നിർവഹിക്കും. ദേവാലയ വികാരി റവ. ഫാ. ജോസ് കിഴക്കേടത്ത് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. പള്ളിയിൽ ഒരേ സമയം അറുന്നൂറിലധികം പേർക്ക് പ്രാർത്ഥന നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവാലയ സമർപ്പണം കഴിഞ്ഞ് രാവിലെ ആറിന് ആദ്യകുർബാന നടക്കും. മാതാവിന്റെ തിരുശേഷിപ്പ് കൊൽക്കത്തയിൽ നിന്ന് പ്രത്യക ചടങ്ങുകളോടെ ഇവിടെ എത്തിച്ചിട്ടുണ്ട്. വിശുദ്ധ മുറോൻ എന്നറിയപ്പെടുന്ന അഭിഷേകതൈലവും ഈ ദേവാലയത്തിൽ സൂക്ഷിക്കുന്നതായും പത്രസമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോസ് കിഴക്കേടത്ത് അറിയിച്ചു. സാമുവൽ, ഒ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.