mikacha-adhyapakane-sathy

കല്ലമ്പലം: സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപകനുള്ള അവാർഡിനർഹനായ കരവാരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മോഹനൻ നായരെ എം.എൽ.എ ബി. സത്യൻ സ്കൂളിലെത്തി ആദരിച്ചു. വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാക്ക് എന്നിവയുടെ പ്രസിഡന്റ് കൂടിയാണ് മോഹനൻ നായർ.