sndp

പാലോട്: ആലംപാറ ഗുരു നഗർ ശ്രീനാരായണ സ്വയം സഹായ സംഘത്തിന്റെ അനുമോദന ആദരിക്കൽ ചടങ്ങുകളും ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു. കിടപ്പ് രോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ നിർവഹിച്ചു. ടി.കെ. വേണുഗോപാൽ, പി.എസ്. ബാജിലാൽ, ഷീജാ പ്രസാദ്, ജി.എസ്. ഷാബി. രാജ് കുമാർ എന്നിവർ പങ്കെടുത്തു. ഡോ.ഫ്രാൻസിസ്, വി.എസ്. കൃഷ്ണരാജ്, വി.എൽ. രാജീവ്, അഖിൽ സുകുമാരൻ, രാജീവ് അയ്യർ എന്നിവരെ ആദരിച്ചു. പി.എസ്. സോണി അദ്ധ്യക്ഷനായ യോഗത്തിൽ ബി. സിജുമോൻ സ്വാഗതവും കെ.എം. ഷിജിലാൽ നന്ദിയും രേഖപ്പെടുത്തി.