inaguration

വാമനപുരം : വാമനപുരം ആറാംതാനം കുട്ടികളുടെ സാഹിത്യവേദി വാർഷികം വി.എസ് ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുലേഖ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എ കരീം മുഖ്യ പ്രഭാഷണം നടത്തി. വിശ്വമംഗലം സുന്ദരേശൻ, ഷാജി പ്രഭാകരൻ, കവി ഉള്ളൂരിന്റെ ചെറുമകൻ എം. ഹരികുമാർ എന്നിവർ മുഖ്യാതിഥികളായി.സംഗീതജ്ഞ കെ.ഓമനക്കുട്ടി, സിനിമ സീരിയൽ താരങ്ങളായ കണ്ണൂർ വാസൂട്ടി,ഞെക്കാട് രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.അനോബ് ആനന്ദിന് മാദ്ധ്യമ പുരസ്‌കാരവും കെ.കെ.പടിഞ്ഞാറപ്പുറം, ലീനാ അശോക്, പി.എ സുലൈഖാ ബീഗം,ഗായത്രി വി.എസ്, ജെസി രത്‌നകുമാർ എന്നിവർക്ക് സാഹിത്യ പുരസ്‌കാരങ്ങളും വി.എസ് ശിവകുമാർ എം.എൽ.എ, ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എന്നിവർ വിതരണം ചെയ്തു. കലാം കൊച്ചേറ, വി.കെ അഷ്രഫ്, പൂവച്ചൽ ഉഷ, പ്രീതാ കുളത്തൂർ തുടങ്ങിയവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങ് വള്ളക്കടവ് ഷാഫി ഉദ്ഘാടനം ചെയ്തു.