കോവളം: വെങ്ങാനൂർ പഞ്ചായത്തിലെ വെണ്ണിയൂർ അമരിവിള റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്ന പരാതിയിൽ പരിശോധിച്ച് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട എൻജിനിയർക്ക് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകി. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി പ്രകാരം ഒരു കോടി നാൽപ്പത്തിനാലു ലക്ഷം രൂപ അനുവദിച്ച് പുതുക്കി പണിയാൻ തീരുമാനിച്ച റോഡിനെ കുറിച്ചാണ് പരാതി. രണ്ടു കിലോമീറ്റർ വരുന്ന വെണ്ണിയൂർ അമരിവിള റോഡിലെ എഴുപത് വർഷത്തിലേറെ പഴക്കം ഉള്ള പാലവും ജീർണ അവസ്ഥയിലായിരുന്നു. എസ്റ്റിമേറ്റ് പ്രകാരം ഇത് പൊളിച്ച് പുതിയപാലം പണിയേണ്ടതിന് പകരം ഈ പാലം നിലനിറുത്തി ഇരുവശങ്ങളിലെ കൈവരികൾ പൊളിച്ചുമാറ്റി വീതി കൂട്ടി പാലം നവീകരിക്കാനാണ് കരാറുകാരൻ ആദ്യം ശ്രമിച്ചതെന്നും പുതിയ പാലത്തിന്റെ പണിയും ശാസ്ത്രീയമല്ലെന്നുള്ള വാർഡ് മെമ്പർ സന്തോഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി പദ്ധതിയുടെ ചുമതലക്കാരനായ എക്‌സിക്യൂട്ടിവ് എൻജിനിയർക്ക് കത്ത് നൽകിയത്.കോവളം: വെങ്ങാനൂർ പഞ്ചായത്തിലെ വെണ്ണിയൂർ അമരിവിള റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്ന പരാതിയിൽ പരിശോധിച്ച് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട എൻജിനിയർക്ക് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകി. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി പ്രകാരം ഒരു കോടി നാൽപ്പത്തിനാലു ലക്ഷം രൂപ അനുവദിച്ച് പുതുക്കി പണിയാൻ തീരുമാനിച്ച റോഡിനെ കുറിച്ചാണ് പരാതി. രണ്ടു കിലോമീറ്റർ വരുന്ന വെണ്ണിയൂർ അമരിവിള റോഡിലെ എഴുപത് വർഷത്തിലേറെ പഴക്കം ഉള്ള പാലവും ജീർണ അവസ്ഥയിലായിരുന്നു. എസ്റ്റിമേറ്റ് പ്രകാരം ഇത് പൊളിച്ച് പുതിയപാലം പണിയേണ്ടതിന് പകരം ഈ പാലം നിലനിറുത്തി ഇരുവശങ്ങളിലെ കൈവരികൾ പൊളിച്ചുമാറ്റി വീതി കൂട്ടി പാലം നവീകരിക്കാനാണ് കരാറുകാരൻ ആദ്യം ശ്രമിച്ചതെന്നും പുതിയ പാലത്തിന്റെ പണിയും ശാസ്ത്രീയമല്ലെന്നുള്ള വാർഡ് മെമ്പർ സന്തോഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി പദ്ധതിയുടെ ചുമതലക്കാരനായ എക്‌സിക്യൂട്ടിവ് എൻജിനിയർക്ക് കത്ത് നൽകിയത്.