പാറശാല: കിടക്കയിൽവച്ച് പാമ്പ് കടിയേറ്റ വിദ്യാർത്ഥി ചികിത്സക്കിടെ മരിച്ചു. ചെങ്കൽ മാച്ചിയോട് കാഞ്ഞിരക്കാട്ട് വീട്ടിൽ അനിൽകുമാർ- മെറ്റിൽഡ ദമ്പതികളുടെ മകൾ അനുഷ്‌മ (16)ആണ് മരിച്ചത്.
പാറശാല: കിടക്കയിൽവച്ച് പാമ്പ് കടിയേറ്റ വിദ്യാർത്ഥി ചികിത്സക്കിടെ മരിച്ചു. ചെങ്കൽ മാച്ചിയോട് കാഞ്ഞിരക്കാട്ട് വീട്ടിൽ അനിൽകുമാർ- മെറ്റിൽഡ ദമ്പതികളുടെ മകൾ അനുഷ്‌മ (16)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടക്കവേ രാത്രി 9.30 മണിക്കാണ് പാമ്പ് കടിയേറ്റത്.ഉടനെ തന്നെ സമീപത്തെ വിഷവൈദ്യന്റെ വീട്ടിലത്തിച്ച് ചികിത്സ നടത്തി.വീട്ടിലെത്തിയതോടെ അസുഖം മൂർച്ചിച്ചു. തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. പാറശാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ കൊമേഴ്‌സ് വിദ്യാർത്ഥിയാണ്. വിദ്യാർത്ഥികളായ അനിഷ്ക, അനീഷ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ വൈകുന്നേരം 6 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഫോട്ടോ: അനുഷ്‍മ