വർക്കല : ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ നവീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റ് എസ്.എൻ.ഡി.എസ്.ടി. പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറിയും ജന. സെക്രട്ടറിയുമായ സ്വാമി സാന്ദ്രാനന്ദ, മെഡിക്കൽ സൂപ്രണ്ട് ഡോ. അഭിലാഷ്, രാമൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡോ. ഡിപിൻ മണിയുടെ നേതൃത്വത്തിൽ 4 ഡോക്ടർമാർ ഉൾപ്പെടെ 20 അംഗ ടീം ലോകോത്തര നിലവാരത്തിലുള്ള ആധുനിക സജ്ജീകരണങ്ങളുമായി ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും.