മലയിൻകീഴ്: ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ശാസ്താംപാറയിൽ വിളപ്പിൽഗ്രാമപഞ്ചായത്ത് സഞ്ചാരികൾക്കായി 9 മുതൽ 'ഓണാഘോഷ വാരമൊരുക്കുമെന്ന് വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ പറഞ്ഞു. 2010 ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ശാസ്താംപാറയെ ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
തുടർന്ന് സർക്കാർ അനുവദിച്ച അൻപത് ലക്ഷം രൂപ വിനിയോഗിച്ചാണ് 2012ശാസ്താംപാറ വിനോദ കേന്ദ്രം ജനങ്ങൾക്ക് തുറന്ന് കൊടുത്തത്.സഞ്ചാരയോഗ്യമായ പാത, വൈദ്യുതി ലൈറ്റുകൾ, വാഹന പാർക്കിംഗ് സൗകര്യവും ശാസ്താംപാറ വിനോദകേന്ദ്രത്തിലുണ്ട്.9 ന് ആരംഭിച്ച് ഒരാഴ്ച ശാസ്താംപാറ ഓണനിലാവിൽ വ്യത്യസ്ഥങ്ങളായ കലാ പാരിപാടികളുണ്ടാകും.എല്ലാ ദിവസവും വൈകുന്നേരം മുതൽ കാഴ്ചയുടെ വസന്തം പാറമുകളിലുണ്ടാകും.ശാസ്താംപാറയ്ക്ക് സമീപമുള്ള കടുമ്പുപാറയിലും പ്രകാശപൂരിതമാക്കും.ആകാശ വർണ വിസ്മയങ്ങൾ രാവിന് മിഴിവേകും.സാമൂഹ്യ കലാ സാംസ്കാരിക പ്രതിഭകൾ ശാസ്താംപാറയിലെത്തുമെന്നും ആഘോഷസമിതി ഭാരവാഹികൾ അറിയിച്ചു.