india-a-cricket
india a cricket

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ കാര്യവട്ടത്തെ മൂന്നാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് ജയം.

അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ എ 3-0ത്തിന് മുന്നിൽ


തി​രു​വ​ന​ന്ത​പു​രം​ ​:​ ​കാ​ര്യ​വ​ട്ടം​ ​സ്പോ​ർ​ട്സ് ​ഹ​ബി​ലെ​ ​മൂ​ന്നാം​ ​ഏ​ക​ദി​ന​ത്തി​ലും​ ​ഇ​ന്ത്യ​ ​എ​ ​ടീം​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ​ ​അ​ഞ്ച് ​മ​ത്സ​ര​ ​പ​ര​മ്പ​ര​യി​ൽ​ 3​-0​ത്തി​ന് ​മു​ന്നി​ലെ​ത്തി.
ഇ​ന്ന​ലെ​ ​മ​ഴ​മൂ​ലം​ 30​ ​ഓ​വ​റാ​യി​ ​വെ​ട്ടി​ച്ചു​രു​ക്കി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​നാ​ല് ​വി​ക്ക​റ്റി​നാ​യി​രു​ന്നു​ ​ഇ​ന്ത്യ​ൻ​ ​യു​വ​നി​ര​യു​ടെ​ ​വി​ജ​യാ​ര​വം.​ ​ടോ​സ് ​നേ​ടി​ ​ആ​ദ്യം​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​എ​-30​ ​ഓ​വ​റി​ൽ​ 207​/8​ ​എ​ന്ന​ ​ല​ക്ഷ്യ​മു​യ​ർ​ത്തി​യ​പ്പോ​ൾ​ ​ഇ​ന്ത്യ​ 13​ ​പ​ന്തു​ക​ളും​ ​നാ​ല് ​വി​ക്ക​റ്റു​ക​ളും​ ​ശേ​ഷി​ക്ക​വേ​ ​വി​ജ​യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ 59​ ​പ​ന്തു​ക​ളി​ൽ​ ​മൂ​ന്ന് ​ഫോ​റു​ക​ളും​ ​അ​ഞ്ച് ​സി​ക്സു​ക​ളു​മ​ട​ക്കം​ 81​ ​റ​ൺ​സ​ടി​ച്ചു​ ​കൂ​ട്ടി​യ​ ​ഇ​ന്ത്യ​ ​എ​ ​നാ​യ​ക​ൻ​ ​മ​നീ​ഷ് ​പാ​ണ്ഡേ​യാ​ണ് ​മാ​ൻ​ ​ഒ​ഫ് ​ദ​ ​മാ​ച്ച്.​ 28​ ​പ​ന്തു​ക​ളി​ൽ​ 45​ ​റ​ൺ​സ​ടി​ച്ച​ ​ശി​വം​ ദു​ബെ​യും​ 41​ ​പ​ന്തി​ൽ​ 40​ ​റ​ൺ​സ് ​നേ​ടി​യ​ ​ഇ​ശാ​ൻ ​കി​ഷ​നും​ ​ഇ​ന്ത്യ​ൻ​ ​ചേ​സിം​ഗി​ൽ​ ​തി​ള​ങ്ങി.
മ​ഴ​ത്തുടക്കം
ത​ലേ​രാ​ത്രി​ ​പെ​യ്ത​ ​മ​ഴ​യെ​ത്തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​യും​ ​കൃ​ത്യ​സ​മ​യ​ത്ത് ​ക​ളി​ ​തു​ട​ങ്ങാ​നാ​യി​ല്ല.​ ​ആ​ദ്യ​ ​ഏ​ക​ദി​നും​ 47​ ​ഓ​വ​റും​ ​ര​ണ്ടാം​ ​ഏ​ക​ദി​നം​ 21​ ​ഓ​വ​റു​മാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ഇ​ന്ന​ലെ​ 12​ ​മ​ണി​യോ​ടെ​ ​ക​ളി​യാ​രം​ഭി​ച്ച​പ്പോ​ൾ​ 30​ ​ഓ​വ​റാ​യി​ച്ചു​രു​ക്കി​​.
ആദ്യ ബാറ്റി​ംഗി​നി​റങ്ങി​യ ഓ​പ്പ​ണ​ർ​ ​മ​ലാ​ൻ​ ​(37​)​ ​തു​ട​ക്കം​ ​മു​ത​ൽ​ ​സ്ട്രോ​ക്കു​ക​ൾ​ ​ഉ​തി​ർ​ത്തെ​ങ്കി​ലും​ ​അ​ഞ്ചാം​ ​ഓ​വ​റി​ൽ​ ​ടീം​ ​സ്കോ​ർ​ 28​ൽ​ ​നി​ൽ​ക്കെ​ ​റീ​സ​ ​ഹെ​ൻ​ട്രി​ക്സി​നെ​ ​(9​)​ ​പു​റ​ത്താ​ക്കി ദീ​പ​ക് ​ച​ഹ​ർ​ ​ഇ​ന്ത്യ​യ്ക്ക് ​ആ​ദ്യ​ ​ബ്രേ​ക്ക് ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​ബ്രീ​സ് ​കെ​ ​(36​),​ ​ബൗ​മ​ ​(27​),​ ​സോ​ണ്ടോ​ ​(21​)​ ​എ​ന്നി​വ​രി​ലൂ​ടെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​പ​തി​യെ​ ​സ്കോ​ർ​ ​ഉ​യ​ർ​ത്താ​ൻ​ ​ശ്ര​മി​ച്ചു.​ ​എ​ന്നാ​ൽ,​ ​കൃ​ത്യ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​വി​ക്ക​റ്റ് ​വീ​ഴ്ത്താ​ൻ​ ​ഇ​ന്ത്യ​ൻ​ ​ബൗ​ള​ർ​മാ​ർ​ക്ക് ​ക​ഴി​ഞ്ഞ​ത് ​ക​ളി​യു​ടെ​ ​ഗ​തി​ ​നി​യ​ന്ത്രി​ച്ചു.​
11​-ാം​ ​ഓ​വ​റി​ൽ​ ​ബൗ​ളിം​ഗി​നി​റ​ങ്ങി​യ​ ​ക്രു​നാ​ൽ​ ​പാ​ണ്ഡ്യ​ ​മ​ലാ​നെ​ ​മ​ട​ക്കി​ ​അ​യ​ച്ചു.​ 15​-ാം​ ​ഓ​വ​റി​ൽ​ ​ബ്രീ​സ്കെ​ ​റ​ൺ​ ​ഔ​ട്ടാ​യി.​ 23​-ാം​ ​ഓ​വ​റി​ൽ​ ​ച​ഹ​ൽ​ ​സോ​ണ്ടോ​യെ​ ​ദു​ബെ​യു​ടെ​ ​കൈ​യി​ലെ​ത്തി​ച്ചു.​ 24​-ാം​ ​ഓ​വ​റി​ൽ​ ​ബൗ​മ​യെ​ ​ക്രു​നാ​ലി​ന്റെ​ ​ബൗ​ളിം​ഗി​ൽ​ ​ഇ​ശാ​ൽ​ ​സ്റ്റം​പ് ​ചെ​യ്ത​തോ​ടെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​എ​ 135​/5​ ​എ​ന്ന​ ​നി​ല​യി​ലാ​യി.
ക്ളാ​സ​ൻ​ ​ക്ളാ​സി​ക്
തു​ട​ർ​ന്നു​ള്ള​ 41​ ​പ​ന്തു​ക​ളി​ൽ​ ​നി​ന്ന് 72​ ​റ​ൺ​സ് ​തേ​ടി​ 207​ ​ലെ​ത്താ​ൻ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​ക​രു​ത്തു​ ​ന​ൽ​കി​യ​ത് ​പ​രി​ച​യ​ ​സ​മ്പ​ന്ന​രാ​യ​ ​കീ​പ്പ​ർ​ ​ഹെ​ൻ​റി​ച്ച് ​ക്ളാ​സ​നും​ ​(44​)​ ​ക​ഴി​ഞ്ഞ​ ​ക​ളി​യി​ലെ​ ​വെ​ടി​ക്കെ​ട്ട് ​താ​രം​ ​ലി​ൻ​ഡെ​യും​ ​(17​)​ ​ചേ​ർ​ന്നാ​ണ്.​ 21​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​ക്ളാ​സ​ൻ​ ​ര​ണ്ട് ​ഫോ​റു​ക​ളും​ ​നാ​ല് ​സി​ക്സു​ക​ളും​ ​പ​റ​ത്തി.​ 28​-ാം​ ​ഓ​വ​റി​ലാ​ണ് ​ക്ളാ​സ​നെ​ ​ച​ഹ​ർ​ ​പു​റ​ത്താ​ക്കു​ന്ന​ത്.​ ​തു​ട​ർ​ന്ന് ​ലി​ൻ​ഡെ​ ​ജൂ​നി​യ​ർ​ ​ഡാ​ല​ ​(1​)​ ​എ​ന്നി​വ​ർ​ ​കൂ​ടി​ ​മ​ട​ങ്ങി.
പ​ത​റി​യ​ ​മ​റു​പ​ടി
208​ ​റ​ൺ​സ് ​ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യു​ടെ​ ​തു​ട​ക്കം​ ​പ​ത​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു.​ ​സ്കോ​ർ​ ​ബോ​ർ​ഡി​ൽ​ ​അ​ഞ്ച് ​റ​ൺ​സ് ​മാ​ത്ര​മു​ള്ള​പ്പോ​ൾ​ ​ഋ​തു​ഗെ​യ്ക്ക്‌​വ​ദി​നെ​യും​ ​(1​),​ ​റി​ക്കി​ഭാ​യി​യെ​യും​ ​(0​)​ ​ഇ​ന്ത്യ​യ്ക്ക് ​ന​ഷ്ട​മാ​യി.​ 5​/2​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ക്രു​നാ​ൽ​പാ​ണ്ഡ്യ​യെ​ ​(13​)​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​യ​ ​അ​യ​ച്ച​തും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​ടിം​സ്കോ​ർ​ 26​ൽ​ ​വ​ച്ച് ​ക്രു​നാ​ലും​ ​മ​ട​ങ്ങി.​ ​ഋ​തു​വി​നെ​യും​ ​റി​ക്കി​ഭു​യി​യെ​യും​ ​നോ​ർ​ജേ​യാ​ണ് ​മ​ട​ക്കി​യ​ത്.​ ​ക്രു​നാ​ലി​നെ​ ​ഡാ​ല​യും.
മ​നീ​ഷ് ​-​ ​ഇ​ശാ​ൻ​ ​ കൂട്ടുകെട്ട്
26​/3​ൽ​ ​ഏ​ഴാം​ ​ഓ​വ​റി​ൽ​ ​ക്രീ​സി​ൽ​ ​ഒ​രു​മി​ച്ച​ ​മ​നീ​ഷ് ​പാ​ണ്ഡ്യ​യും​ ​(81​)​ ​ഇ​ശാ​ൻ​ ​കി​ഷ​നു​മാ​ണ് ​(40​)​ ​ഇ​ന്ത്യ​ൻ​ ​വി​ജ​യ​ത്തി​ന് ​അ​ടി​ത്ത​റ​യി​ട്ട​ത്.​ ​ഇ​രു​വ​രും​ ​ചേ​ർ​ന്ന് ​നാ​ലാം​ ​വി​ക്ക​റ്റി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ത് 70​ ​റ​ൺ​സ്.​ 15​-ാം​ ​ഓ​വ​റി​ൽ​ ​ഇ​ശാ​ന് ​പ​ക​ര​മെ​ത്തി​യ​ ​നി​തീ​ഷ് ​റാ​ണ​ ​(13​)​ ​മ​ട​ങ്ങി​യ​പ്പോ​ൾ​ ​ശി​വം​ ​ഒ​ബെ​ ​(45​)​ ​ക​ള​ത്തി​ലി​റ​ങ്ങി.​ ​ഇ​തോ​ടെ​ ​ഇ​ന്ത്യ​ ​വി​ജ​യ​ ​വ​ഴി​യി​ലേ​ക്ക് ​നീ​ങ്ങി.​ 41​ ​റ​ൺ​സ് ​ദു​ബെ​യ്ക്കൊ​പ്പം​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ശേ​ഷം​ ​അ​നാ​വ​ശ്യ​ ​ഷോ​ട്ടി​ലൂ​ടെ​ ​പു​റ​ത്താ​യ​ ​മ​നീ​ഷ് ​പാ​ണ്ഡെ​ ​നി​രാ​ശ​നാ​യി​ ​മ​ട​ങ്ങി​യ​ശേ​ഷം​ ​അ​ക്സ​ർ​ ​പ​ട്ടേ​ലി​നെ​ ​(7​)​ ​കൂ​ട്ടു​നി​റു​ത്തി.​ ​ദു​ബെ​ ​വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.രണ്ട് ഫോറുകളും മൂന്ന് സി​ക്സുകളും പായി​ച്ചാണ് ദുബെ റൺ​റേറ്റുയർത്തി​യത്.

133

പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് മനീഷ് പാണ്ഡെ നേടിക്കഴിഞ്ഞ റൺസ്.

മനീഷ് പാണ്ഡെ

59 പന്തുകൾ

3 ഫോർ

5 സിക്സ്

81 റൺസ്

70 റൺസാണ് ഇശാൻ കിഷനും മനീഷ് പാണ്ഡെയും കൂട്ടിച്ചേർത്ത്.

41 റൺസ് മനീഷും ശിവം ദുബെയും കൂട്ടിച്ചേർത്തു.

നാ​ലാം ഏകദി​നം​ ​നാ​ളെ, ധവാനും സഞ്ജുവും ടീമി​ൽ
l ഇ​ന്ത്യ​യുടെയും ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യുടെയും ​എ​ ​ടീമുകൾ ത​മ്മി​ലു​ള്ള​ ​നാ​ലാം​ ​ഏ​ക​ദി​നം​ ​നാ​ളെ​ ​കാ​ര്യ​വ​ട്ട​ത്ത് ​ന​ട​ക്കും.​
l ശ്രേ​യ​സ് ​അ​യ്യ​രാ​ണ് ​ഇ​നി​യു​ള്ള​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ഇ​ന്ത്യ​യെ​ ​ന​യി​ക്കു​ക.
l ശി​ഖ​ർ​ ​ധ​വാ​ൻ,​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​എ​ന്നി​വ​ർ​ ​ഈ​ ​മ​ത്സ​ര​ത്തി​ൽ​ ​ക​ളി​ക്കും.