നെടുമങ്ങാട് : ബി.ജെ.പിയുടെ കർഷകവിഭാഗമായ ഭാരതീയ ജനത കർഷക മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക വന്ദന ദിനാചരണം സംഘടിപ്പിച്ചു.നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ജി.പി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്,കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ബാഹുലേയൻ,സംസ്ഥാന സെക്രട്ടറി ഹരി,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയൻ, കല്ലിയോട് രാമചന്ദ്രൻ നായർ,എം.ആർ ചന്ദ്രൻ,പാറശാല വേണു,കർഷകമോർച്ച നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് കരകുളം സുനിൽകുമാർ,ജനറൽ സെക്രട്ടറി വെമ്പായം പാർത്ഥസാരഥി,നെല്ലനാട് ശശി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ 100 പ്രധാന കൃഷിക്കാരെ ആദരിച്ചു.