manikantan-nair

ആറ്റിങ്ങൽ: വീട് പാലുകാച്ചിന് രണ്ടു നാൾ മുന്നേ ഗൃഹനാഥൻ യാത്രയായത് നാടിന് നൊമ്പരമായി. ആറ്റിങ്ങൽ കൊല്ലമ്പുഴ തോട്ടവാരം മംഗലശ്ശേരിവീട്ടിൽ മണികണ്ഠൻ നായർ (49) ആണ് വീടിന്റെ പാലുകാച്ചിന് മുമ്പേ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായത്. വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.നാളെയാണ് പാലുകാച്ച് നിശ്ചയിച്ചിരുന്നത്.ആറ്റിങ്ങൽ നഗരസഭ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മണികണ്ഠൻ.ഭാര്യ: സീന.മക്കൾ: മാനസി, അഭിരാമി .സംസ്‌കാരം നാളെ രാവിലെ 8 മണിക്ക്‌ നടക്കും.