private-bus-strike

ആറ്റിങ്ങൽ: സ്വകാര്യബസുകാരുടെ പരക്കംപാച്ചിലിന് ഇന്ന് സാക്ഷിയാകേണ്ടിവന്നത് നഗരസഭാ ചെയർപേഴ്‌സൺ രേഖയ്‌ക്ക്. ഭാഗ്യംകൊണ്ട് മാത്രമാണ് സ്വകാര്യബസിനടിയിൽപ്പെടാതെ ഇന്നലെ രേഖ രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് 12​ന് വിളയിൽമൂലയിൽ നിന്ന് ആറ്റിങ്ങലിലേക്ക് വരാനായി ബസിൽ കയറുമ്പോഴായിരുന്നു സംഭവം. ചിറയിൻകീഴിൽ നിന്നുവന്ന പുഞ്ചിരി എന്ന സ്വകാര്യബസിൽ കയറാനായി ഒരു കാൽ പടിയിൽ വച്ചപ്പോഴേക്കും കണ്ടക്ടർ ബെല്ലടിച്ചു. ഉടൻ മുന്നോട്ടെടുത്ത വാഹനത്തിൽ നിന്ന് ചെയർപേഴ്സൺ പുറത്തേക്ക് തെറിച്ചുവീഴാൻ പോയെങ്കിലും പിടി വിടാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രേഖ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.