malinga-99-wicket
malinga 99 wicket

കൻഡി : അന്താരാഷ്ട്ര ട്വന്റി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളറെന്ന ഷാഹിദ് അഫ്രീദിയുടെ (98) റെക്കാഡ് തകർത്ത് ശ്രീലങ്കൻ പേസർ ലസിത് മലിംഗ. ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി-20യിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് മലിംഗ 99 വിക്കറ്റിലെത്തിയത്. കോളിൻ ഡി ഗ്രാൻഡ് ഹോമായിരുന്നു മലിംഗയുടെ 99-ാം ഇര. എന്നാൽ, മത്സരത്തിൽ അഞ്ച് വിക്കറ്റിന് ജയിച്ച ന്യൂസിലൻഡ് മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. ശ്രീലങ്ക ഉയർത്തിയ 174/4 എന്ന സ്കോർ 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു കിവീസ്.

2011ൽ ടെസ്റ്റിൽ നിന്നും കഴിഞ്ഞ മാസം ഏകദിനത്തിൽ നിന്നും വിരമിച്ച മലിംഗ ഇപ്പോൾ ട്വന്റി-20 മാത്രമാണ് കളിക്കുന്നത്.