കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ജയന്തി സമ്മേളനം യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,ഡയറക്ടർ ബോർഡംഗം എസ്.പ്രവീൺകുമാർ,പഞ്ചായത്ത് കമ്മിറ്രിയംഗങ്ങളായ ബി.മുകുന്ദൻ,ദ്വിജേന്ദ്രലാൽ ബാബു,ജി.വിദ്യാധരൻ,കൗൺസിലർമ്മാരായ ജി.ശിശുപാലൻ,വി.ശാന്തിനി,കൊക്കട്ടേല ബിജു,പി.ജി.സുനിൽ,വനിതാസംഘം പ്രസിഡന്റ് എൻ.സ്വയംപ്രഭ,വൈസ് പ്രസിഡന്റ് ശ്രീലത,സെക്രട്ടറി വസന്തകുമാരി എന്നിവർ സംസാരിക്കും.
കരകുളം ശാഖയുടെ ഗുരുദേവ ജയന്തി ഇന്ന് നടക്കും.വിശേഷാൽ ഗുരുപൂജ രാവിലെ 7.45ന് , ഘോഷയാത്ര ഉച്ചയ്ക്ക് 2.30ന്,കരോക്കെ ഗാനമേള വൈകിട്ട് 4.30ന്, പ്രഭാഷണം,വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.പാലോട് രവി മുഖ്യപ്രഭാഷണം നടത്തുമെന്ന് സെക്രട്ടറി എസ്.എൽ. ഗിരീശബാബു അഭ്യർത്ഥിച്ചു.
ആര്യനാട് കോട്ടയ്ക്കകം ശാഖയിൽ രാവിലെ 7.15ന് ഗുരുപൂജ,9.15ന് അവാർഡ്ദാനം.ചടങ്ങിൽ വച്ച് ക്രിക്കറ്റ് ടൂർണ്ണമെന്റ് വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫി വിതരണവും നടക്കും.വൈകിട്ട് 3ന് ഘോഷയാത്ര.ശാഖാ ചെയർമാൻ എസ്.ജയകുമാർ,കൺവീനർ ബി.രാജീവൻ,ബി.സുശീന്ദ്രൻ എന്നിവർ നേതൃത്വം നൽകും.
കാട്ടാക്കട ശാഖയിൽ രാവിലെ 6.30ന് ഗുരുപൂജ,വൈകിട്ട് 4ന് ഐശ്വര്യപൂജ.ഗുരുദേവ കീർത്തനാലാപനം,വൈകിട്ട് 6.30ന് വിശേഷാൽ ഗുരുപൂജ എന്നിവ നടക്കും.ശാഖാ പ്രസിഡന്റ് വി.ആർ.പ്രസാദ് ,സെക്രട്ടറി പി.മോഹൻദാസ് എന്നിവർ നേതൃത്വം നൽകും.
പരുത്തിപ്പള്ളി ശാഖയിൽ ഉച്ചയ്ക്ക് ഒന്നിന് ഘോഷയാത്ര,രാത്രി ഒൻപതിന് നാടകം.14ന് രാത്രി ഏഴിന് സാംസ്‌ക്കാരിക സമ്മേളനം കവി ഗിരീഷ് പുലിയൂർ ഉദ്‌ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് എം.എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും.ഒൻപതിന് ഗാനമേള.
പൂവച്ചൽ ശ്രീധരപ്പണിക്കർ മെമ്മോറിയൽ ശാഖയിൽ രാവിലെ 7.15ന് ഗുരുപൂജ,8ന് വാഹന ഘോഷയാത്ര,ഉച്ചയ്ക്ക് ഒന്നിന് പായസ സദ്യ.വൈകിട്ട് 4ന് ശാഖാ പ്രസിഡന്റ് സി.ആർ.ഉദയകുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കാട്ടാക്കട ശശി വിദ്യാഭ്യാസ അവാർഡ് ദാനവും,യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ വിശിഷ്ട വ്യക്തികളെ ആദരിക്കലും,മുൻ യൂണിയൻ പ്രസിഡന്റ് എസ്.പ്രഭാകരൻ ഓണക്കോടി വിതരണവും,ഡോ.എസ്.രാജേന്ദ്രൻ പഠനോപകരണ വിതരണവും,ഡോ.സി.ആർ.സുലോചനൻ ചികിത്സാ സഹായ വിതരണവും നടത്തും.
വീരണകാവ് ശാഖയിൽ രാവിലെ 8.30ന് സമൂഹ പ്രാർത്ഥന, 9ന് ചതയപൂജ, പുഷ്‌പാഞ്ജലി, തുടർന്ന് കായിക മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടക്കും.10ന് ശാഖാ പ്രസിഡന്റ് ജി. സുഗതന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണവും, രക്ഷാധികാരി കെ. കൃഷ്‌ണപ്പണിക്കർ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, യൂണിയൻ കൗൺസിലർ ജി. ശിശുപാലൻ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനവും നിർവഹിക്കും. ഉച്ചയ്ക്ക് 12ന് ചതയദിനസദ്യ എന്നിവ നടക്കും.
കുട്ടമല ശാഖയിൽ രാവിലെ 6ന് ജയന്തി പൂജ,8.45ന് ശാഖാ പ്രസിഡന്റ് കെ.സന്തോഷ് ചൈതന്യയുടെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ ജയന്തി പൂജ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 12.30ന് ചതയദിന സദ്യ,2.30ന് ജയന്തി ഘോഷയാത്ര.
കള്ളിക്കാട് ശാഖയിൽ രാവിലെ 6ന് പ്രത്യേക ഗുരുപൂജ,ഗുരുദേവ കീർത്തനാലാപനം,ഘോഷയാത്ര എന്നിവ നടക്കും.ശാഖാ പ്രസിഡന്റ് സുദർശനൻ,സെക്രട്ടറി ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകും.
മലയിൻകീഴ് ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തി ഇന്ന് വിപുലമായി ആഘോഷിക്കും.രാവിലെ 9 ന് ചതയപൂജ,തുടർന്ന് വനിതാസംഘം പ്രവർത്തകർ ഗുരുദേവകീർത്തനം ആലപിക്കും.വൈകുന്നേരം 5 ന് പ്രസാദ വിതരണം,6 ന് കുരിയോട് പാലോട്ടുവിള ഫ്രണ്ട്സ് സംഘടിപ്പിക്കുന്ന കരോക്ക ഗാനമേള.ജയന്തിദിനത്തിൽ ശാഖയിലുൾപ്പെട്ട എല്ലാ ശ്രീനാരായണീയരും പങ്കെടുക്കണമെന്ന് സെക്രട്ടറി സന്തോഷും പ്രസിഡന്റ് കെ.ശ്രീധരനും അറിയിച്ചു.
മൂങ്ങോട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ഇന്ന് വിപുലമായി ആഘോഷിക്കും.രാവിലെ 9.30 ന് ഗുരുദേവ സന്ദേശ ബാക്ക് റാലി,വൈകുന്നേരം 3.ന് ഈശ്വര പ്രാർത്ഥന,3.05 ന് ഗുരുപൂജ, 3.15 ന് എസ്.എസ്.എൽ.സി.,പ്ലസ്.ടു.പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ അവാർഡ് വിതരണം ചെയ്യും.ചികിൽസാ സഹായ വിതരണം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ നിർവഹിക്കും.ശാഖാ പ്രസിഡന്റ് എസ്.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശാഖാ സെക്രട്ടറി കെ.ബിജുകുമാർ,വൈസ് പ്രസിഡന്റ് സുശീലൻ(കണ്ണൻ) എന്നിവർ സംസാരിക്കും
ചെറുപാറ ശാഖയിൽ രാവിലെ 6ന് ഗുരുപൂജ,6.40 ന് പതാക ഉയർത്തൽ,വൈകുന്നേരം 5 ന് വയൽവാരം മൈക്രോ സംഘ അംഗങ്ങൾ ദൈവദശകം പാരായണം ചെയ്യും.6 ന് ഗുരുപൂജ,6.30 ന് പായസ സദ്യ.ജയന്തിദിനത്തിൽ ശാഖയിലുൾപ്പെട്ട എല്ലാ ശ്രീനാരായണീയരും പങ്കെടുക്കണ മെന്ന് സെക്രട്ടറി പി.വിശ്വംഭരനും പ്രസിഡന്റ് ടി.രാജ്കുമാറും അറിയിച്ചു
മാറനല്ലൂർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ഇന്ന് വിപുലമായി ആഘോഷിക്കും.രാവിലെ 7.30 ന് പതാക ഉയർത്തൽ,10 ന് ഗുരുപൂജ,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകുന്നേരം 3 ന് പായസ സദ്യ.ജയന്തിദിനത്തിൽ ശാഖയിലുൾപ്പെട്ട എല്ലാ ശ്രീനാരായണീയരും പങ്കെടുക്കണമെന്ന് സെക്രട്ടറി രാജേഷും പ്രസിഡന്റ് വിശ്വംഭരനും അറിയിച്ചു.
വിളപ്പിൽശാല ഗുരുകുലം ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തി ഇന്ന് വിപുലമായി ആഘോഷിക്കും.രാവിലെ 6 ന് ഗുരുപൂജ,6.15 ന് പതാക ഉയർത്തൽ,6.30 ന് ഗുരുദേവ കീർത്തനങ്ങളുടെ ആലാപനം,9 ന് പ്രഭാത ഭക്ഷണം,10 ന് മോഹനൻനായർ ചതദിന സന്ദേശം നൽകും.ഉച്ചയ്ക്ക് 1 ന് ചതയദിന സദ്യ, വൈകുന്നേരം 3 മുതൽ ഗുരുപുഷ്പാഞ്ജലി,5.30 ന് ഗുരുപൂജ.ജയന്തി ദിനത്തിൽ ശാഖയിലുൾപ്പെട്ട എല്ലാ ശ്രീനാരായണീയരും പങ്കെടുക്കണമെന്ന് യൂണിയൻ പ്രതിനിധി സജീവ് രാംദേവ് അറിയിച്ചു
ഇരിഞ്ചയം ശാഖയിൽ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടക്കുമെന്ന് പ്രസിഡന്റ് കൃഷ്ണൻകുട്ടി,സെക്രട്ടറി മോഹനൻ,യൂണിയൻ പ്രതിനിധി സുരാജ് ചെല്ലാംകോട് എന്നിവർ അറിയിച്ചു.രാവിലെ 10 ന് മഹാകവി പൂവത്തൂർ ഭാർഗവൻ പ്രഭാഷണം നടത്തും.11 ന് ഗുരുദേവകൃതികളുടെ ആലാപന മത്സരം,തുടർന്ന് ക്വിസ് മത്സരവും സമ്മാനദാനവും,ഉച്ചയ്ക്ക് 1 ന് വിശേഷാൽ ഗുരുപൂജയും പ്രസാദ നിവേദ്യ സമർപ്പണവും ഓണസദ്യയും.