pension

ചിറയിൻകീഴ്: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ കയർ തൊഴിലാളികൾക്കുള്ള പെൻഷൻ വിതരണോദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ആനത്തലവട്ടം സ്വദേശി രാധയ്ക്ക് നൽകി നിർവഹിച്ചു.കയർ തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്.അശോകൻ,റീജിയണൽ ആഫീസർ ഉഷാകുമാരി,എം.ഒ. ഷിബു,കഠിനംകുളം സാബു,സാംബൻ,ബിജു കൈപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.