തിരുവനന്തപുരം: ഇന്ത്യാപോസ്റ്റിന്റെ കീഴിലുള്ള തിരുവനന്തപുരം സ്‌പീഡ് പോസ്റ്റ് ഹബ്ബിലെ അപര്യാപ്‌തമായ തൊഴിൽ സാഹചര്യത്തിനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കണമെന്നും മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ അശാസ്ത്രീയ പരിഷ്‌കാരങ്ങൾക്കെതിരെ പ്രക്ഷോഭം ഉയരണമെന്നും ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു. പോസ്റ്റൽ ആർ.എം.എസ് ജീവനക്കാരുടെ സംഘടനയായ നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ആർ.എം.എസ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ, ആർ.3 യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് പി.വി. രാജേന്ദ്രൻ, ആർ.4 യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.എസ്. സുരേഷ്‌കുമാർ, പി 3 യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജേക്കബ് തോമസ്, പോസ്റ്റൽ അക്കൗണ്ട്‌സ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഗോപൻ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ ജില്ലാസെക്രട്ടറി എസ്. അശോക് കുമാർ, പി.3 യൂണിയൻ തിരുവനന്തപുരം നോർത്ത് ഡിവിഷണൽ സെക്രട്ടറി വിനോദ് തുടങ്ങിയവർ സംസാരിച്ചു.