ടൈംടേബിൾ
എം.ബി.എ (മേഴ്സിചാൻസ് - 2009 സ്കീം, ഫുൾടൈം (യു.ഐ.എം ഉൾപ്പെടെ) റഗുലർ - ഈവനിംഗ് ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ. ഹാൾടിക്കറ്റുകൾ അവരവർ പഠിച്ച കോളേജുകളിൽ നിന്നും കൈപ്പറ്റി, ഐ.എം.കെ കാര്യവട്ടത്ത് പരീക്ഷ എഴുതണം.
അവസാന തീയതി
സർവകലാശാലയുടെ കീഴിലുളള അഫിലിയേറ്റഡ് ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ ട്രെയിനിംഗ് കോളേജുകളിലേക്ക് ബി.എഡ് അഡ്മിഷൻ നടത്തുന്നതിനുളള തീയതി 7 വരെ നീട്ടി.
വിദൂര വിദ്യാഭ്യാസം
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ (എസ്.ഡി.ഇ) 2019 - 20 അദ്ധ്യയന വർഷം ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഫീസടച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ പ്രിന്റൗട്ടും അനുബന്ധരേഖകളും സമർപ്പിക്കാത്തവർ അവ 6 നകം എസ്.ഡി.ഇ പാളയം ഓഫീസിൽ എത്തിക്കണം. ആഗസ്റ്റ് 31 വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ചവർക്ക് സെപ്റ്റംബർ 6 വരെ സർവകലാശാല കാഷ് കൗണ്ടർ/ഓൺലൈൻ പേയ്മെന്റ് പോർട്ടൽ/ഇന്റർനെറ്റ് ബാങ്കിംഗ്/എസ്.ബി.ഐ ചെലാൻ/ഡി.ഡി മുഖേന ഫീസ് അടയ്ക്കാം.
പരീക്ഷാഫലം
എം.എ തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ 2017 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കൺസൾട്ടൻസി സർവീസ്
സർവകലാശാലയുടെ കീഴിലുളള ജർമ്മൻ പഠന വകുപ്പിൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ശാസ്ത്ര സാങ്കേതിക രേഖകൾ, പാസ്പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ്, ഇന്റർപ്രട്ടേഷൻ തർജമയും അറ്റസ്റ്റേഷനും ജർമ്മൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുളള സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്.