paliative

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ചിറയിൻകീഴ് താലൂക്കാസ്ഥാന ആശുപത്രിയുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി കിടപ്പു രോഗികളുടെ ഓണ സംഗമം സാന്ത്വന സ്പർശം സംഘടിപ്പിച്ചു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സംഘടിപ്പിച്ച സംഗമവും ഓണക്കിറ്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഓണക്കോടി വിതരണം ഫെഡറൽ ബാങ്ക് ഡെപൂട്ടി വൈസ് പ്രസിഡന്റ് ഷിബു തോമസ് വിതരണം ചെയ്തു. ഡോ. പ്രവീണ, ഫെഡറൽ ബാങ്ക് മാനേജർ ശോഭ.വി.എസ്, ചീഫ് കാഷ്യർ സി.എസ്. രാജൻ, പാലിയേറ്റീവ് ഫിസിയോ തെറാപ്പിസ്റ്റ് ദീപു, നഴ്സുമാരായ മഞ്ചു, ഗീതു, ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്ന സ്വാഗതവും ഡോ. ജിസ്നി നന്ദിയും പറഞ്ഞു.