icc-rank-smith
icc rank smith

ദുബായ് : 2018 ആഗസ്റ്റുമുതൽ ടെസ്റ്റ് ബാറ്റ്‌സ്‌മാൻ ഒന്നാം റാങ്കിൽ തുടർന്നു വന്ന ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ പിന്നിലാക്കി ആസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത്. ആഷസ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തോടെയാണ് ഒരു പോയിന്റ് വ്യത്യാസത്തിൽ കൊഹ്‌ലിയെ മറികടന്ന് സ്മിത്ത് സിംഹാസനം തിരിച്ചുപിടിച്ചത്. 2015 മുതൽ ഒന്നാം റാങ്കിലായിരുന്ന സ്മിത്ത് കഴിഞ്ഞ വർഷത്തെ പന്തുരയ്ക്കൽ വിവാദത്തിൽ വിലക്കിയതോടെയാണ് ഒന്നാം റാങ്കിൽ നിന്ന് പുറത്തുപോയത്. വിൻഡീസിനെതിരായ പരമ്പരയിൽ സെഞ്ച്വറി നേടാൻ കഴിയാതെ വന്നതാണ് കൊഹ്‌ലിയുടെ റാങ്ക് നഷ്ടത്തിന് കാരണം.

3

വിൻഡീസ് പര്യടനത്തിലെ ഗംഭീര പ്രകടനത്തോടെ ജസ്‌പ്രീത് ബുംറ ടെസ്റ്റ് ബോളിംഗ് റാങ്കിംഗിൽ മൂന്ന് പടവുകൾ കയറി മൂന്നാം സ്ഥാനത്തെത്തി.

7

അജിങ്ക്യ രഹാനെ നാല് പടവുകൾ കയറി ബാറ്റ്‌സ്‌മാൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തി.

30

വിൻഡീസിനെതിരായ പരമ്പരയിലെ ടോപ് സ്കോറർ ഹനുമ വിഹാരി 40 പടവുകൾ കയറി 30-ാം റാങ്കിലെത്തി.

ആഷസ് നാലാം ടെസ്റ്റ് ഇന്നുമുതൽ

മാഞ്ചസ്റ്റർ : ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് ഇന്ന് മാഞ്ചസ്റ്ററിൽ തുടക്കമാകും. പരിക്ക് മാറി സ്റ്റീവൻ സ്മിത്ത് ആസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തും. ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയയും മൂന്നാം ടെസ്റ്റിൽ ഇംഗ്ളണ്ടും ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് സമനിലയിലാണ് പരമ്പര 1-1 ന് തുല്യതയിലാണിപ്പോൾ.