തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവീസിൽ പെൻഷൻ പ്രായം 60 ആക്കണമെന്ന് നിർദ്ദേശിച്ച് ഭരണ പരിഷ്കാര കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇപ്പോൾ 56 ആണ് വിരമിക്കൽ പ്രായം. ശനിയാഴ്ചകൾ കൂടി അവധി നൽകി പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ച് ആക്കാനും കാഷ്വൽ ലീവുകളുടെ എണ്ണം പന്ത്രണ്ടായി വെട്ടിച്ചുരുക്കാനും പൊതു അവധികൾ വെട്ടിക്കുറയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്..