ബാലരാമപുരം: ഓണം തുടങ്ങിയാൽ ബാലരാമപുരത്ത് നേരിടുന്ന ഗതാഗത പ്രതിസന്ധിക്ക് പരിഹാരം കാണാൻ പൊലീസ് നടപടികൾ ആരംഭിച്ചു. ഓണം തീരുന്നതുവരെ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെയും ഹോംഗാർഡിനേയും വിന്യസിക്കാൻ നടപടിയായിട്ടുണ്ട്. നിലവിൽ കൈത്തറിത്തെരുവിൽ തിരക്ക് വർദ്ധിച്ചതോടെ 3 ഹോംഗാർഡുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ 9 പേരെക്കൂടി ജംഗ്ഷനിൽ ഡ്യൂട്ടിക്കിടും.

ബാലരാമപുരം പൊലീസിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പനയറക്കുന്നിൽ നടന്ന ആലോചനയോഗം നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രിസഡന്റ് ആർ.എസ്. വസന്തകുമാരി, ബാലരാമപുരം സി.ഐ ജി. ബിനു, എസ്.ഐ. ജി. വിനോദ്കുമാർ, ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഇ.എം. ബഷീർ,വ്യാപാരി വ്യവസായി സമിതി നേമം ഏരിയാ സെക്രട്ടറി എസ്.കെ. സുരേഷ് ചന്ദ്രൻ, ബി.ജെ.പി സൗത്ത് മണ്ഡലം പ്രസിഡന്റ് അനിൽരാജ്.​ സി.പി.എം സൗത്ത് എൽ.സി. സെക്രട്ടറി അഡ്വ. ഫ്രെഡറിക് ഷാജി,​ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി,​ ഓട്ടോ ഡ്രൈവേഴ്സ് ക്ലബ്ബ് ഭാരവാഹികൾ,​ ടെമ്പോ-ടക്കർ ടാക്സി തൊഴിലാളി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.