നെയ്യാറ്റിൻകര: പിറവിളാകം എൻ.എസ്.എസ് കരയോഗത്തിലെ വനിതാ സ്വയം സഹായ സംഘങ്ങളുടെ ബോണസ് വിതരണവും ഓണകിറ്റ് വിതരണവും നെയ്യാറ്റിൻകര താലുക്ക് എൻ.എസ്.എസ് യുണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യുണിയൻ വൈസ്-പ്രസിഡന്റ് പള്ളിച്ചൽ നാരായണൻ നായർ യുണിയൻ സെക്രട്ടറി രാമചന്ദ്രൻ നായർ, കരയോഗം പ്രസിഡന്റ് വിക്രമൻ നായർ സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.