malinniyam

വക്കം: വക്കം മേഖലകളിൽ ഇടറോഡുകളിൽ മാലിന്യം തള്ളുന്നത് വ്യാപകമെന്ന് പരാതി. ജനവാസ മേഖലകളിലും സ്കൂൾ പരിസരങ്ങളിലും ഇത്തരം മാലിന്യകൂമ്പാരങ്ങൾ ഏറെയാണ്. രാത്രിയുടെ മറവിലാണ് മാലിന്യ നിക്ഷേപങ്ങൾ ഏറെയും നടക്കുന്നത്. നാട്ടുകാർ ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മഴക്കാലം തുടരുന്നതിനാൽ മാലിന്യങ്ങളിൽ നിന്ന് ദുർഗന്ധവും വരുന്നു. മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇവ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.