കല്ലമ്പലം: അജ്ഞാത രോഗം ബാധിച്ച് ശരീരം തളർന്ന്‍ കിടപ്പിലായ തോട്ടയ്ക്കാട് വെട്ടിമൺകോണം കുന്നിൽ പുത്തൻ വീട്ടിൽ അനിൽ കുമാറിന് ശാന്തിവനം പ്രവർത്തകർ ധാന്യ കിറ്റ് നൽകി. ശാന്തിവനം ചാരിറ്റബിൾ സൊസൈറ്റി 8 ന് വർക്കലയിൽ നടത്തുന്ന കുടുംബസംഗമത്തിൽ നൂറ് രോഗികൾക്ക് ധാന്യകിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് കിടപ്പിലായ അനിൽകുമാറിന് നേരിട്ടെത്തി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് നൽകിയത്. കിടപ്പിലായ അനിൽകുമാർ എഴുപത് വയസ് കഴിഞ്ഞ അമ്മയുടെ സംരക്ഷണയിലാണ്. ശാന്തിവനം ചെയർമാൻ പ്രദീപ് ശിവഗിരി, കൺവീനർ അഡ്വ. പി.ആർ. രാജീവ്, വിഷ്ണു, അരുൺകുമാർ, വിജയകുമാർ തുടങ്ങിയവരാണ് അനിൽകുമാറിനെ സന്ദർശിച്ചത്.