onam

കിളിമാനൂർ:പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയും, കൃഷി ഭവനും സംയുക്തമായി സെപ്റ്റംബർ 7,8,9 തീയതികളിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് മൈതാനത്ത് സംഘടിപ്പിക്കുന്ന ഓണചന്തയുടെ സംഘാടക സമിതി രൂപീകരിച്ചു.രാജ രവിവർമ്മാകമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്തിലെ 16 മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലാലി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ യു.എസ്.സുജിത്ത്, വി.ധരളിക, ഗ്രാമ പഞ്ചായത്തംഗം ജലജ ,ജി എൽ. അജീഷ്, കുടുംബശ്രീ സി. ഡി.എസ് ചെയർപേഴ്സൺ പ്രവിത കൃഷി അസി.ഡയറക്ടർ അനിൽ കുമാർ, ഐ.ഒ.ബി മാനേജർ ജിജോ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ സബിത സ്വാഗതവും വികസന സമിതി അംഗം പുഷ്പരാജൻ നന്ദിയും പറഞ്ഞു.