നെയ്യാറ്റിൻകര: ട്രെയിൻ യാത്രക്കിടെ മദ്ധ്യവയസ്ക്കൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. നെയ്യാറ്റിൻകര വഴുത്തൂർ ശങ്കർ വിഗാറിൽ ഹരികൃഷ്ണൻ (47) ആണ് മരിച്ചത്.ചെവ്വാഴ്ച രാത്രി 11.45 നാണ് സംഭവം. തിരുവനന്തപുരം സെ ട്രൽ റയിൽവേ സ്റ്റേഷനിൽ നിന്ന് അമൃതാ എക്സ്പ്രസിൽ യാത്ര ചെയ്യവേ ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിതിയിൽ വച്ചായിരുന്നു അപകടം. ട്രെയിന്റ വാതിക്കൽ നിൽക്കുകയായിരുന്ന ഇദ്ദേഹം പെട്ടന്ന് താഴെയ്ക്ക് വീഴുന്നത് കണ്ട ബോഗിയിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് വിവരം അധികൃതരെ അറിയിച്ചത്. ഹരികൃഷണൽ വനം വകുപ്പ് വാഴ്സപ്പ് ഗ്രൂപ്പിൽ അംഗമായതിനാൽ വനം വകുപ്പ് ജീവനക്കാരനെന്നാണ് നിഗമനം . മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ ചിങ്ങവനം പൊലീസിന്റെ നേതൃത്വത്തിൽ എത്തിച്ചു.