kerala-university
kerala university

ടൈംടേബിൾ

24ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽ എൽ.ബി പരീക്ഷകളുടെ – (റഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം
പത്താം സെമസ്റ്റർ ബി. ആർക് സപ്ലിമെന്ററി പരീക്ഷാഫലം (2008 സ്കീം) പ്രസിദ്ധീകരിച്ചു.

ഒമ്പതാം സെമസ്റ്റർ ബി.ആർക് സപ്ലിമെന്ററി പരീക്ഷാഫലം (2013 സ്കീം ) പ്രസിദ്ധീകരിച്ചു.


മൂന്നാം സെമസ്റ്റർ എം.കോം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


ഒന്നും രണ്ടും സെമസ്റ്റർ ( 2017 അഡ്മിഷൻ) ബി.കോം ഡിഗ്രി (വിദൂര വിദ്യാഭ്യാസം) പരീക്ഷാ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 20 വരെ അപേക്ഷിക്കാം.

പ്രവേശന ഇന്റർവ്യൂ
എം.ഫിൽ ഫോട്ടോണിക്സ് പ്രവേശന ഇൻറർവ്യൂ 19, 20 തീയതികളിലും , നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി 23, 24 തീയതികളിലും അതത്‌ ഡിപ്പാർട്ട്മെന്റുകളിൽ നടത്തും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

യു.ജി പി.ജി കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം

വിവിധ കോളേജുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ 5 ന് അതത് കോളേജിൽ പ്രവേശനം നടക്കും. നിലവിലുള്ള റാങ്ക് പട്ടികയിൽ നിന്നായിരിക്കും പ്രവേശനം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവരെ പരിഗണിക്കില്ല. 5 ന് രാവിലെ 12 മണിക്ക് മുൻപ് ബന്ധപ്പെട്ട കോളേജിൽ അസൽ സർട്ടിഫിക്കറ്റുകളുമായി (ടി.സി ഉൾപ്പെടെ) ഹാജരാകണം. സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം അനുവദിക്കില്ല. ഒഴിവുകൾ കോളേജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെ പരിഗണിക്കില്ല.

എം.എ മലയാളം കമ്മ്യൂണിറ്റി ക്വോട്ട
കായംകുളം എം.എസ്.എം കോളേജിൽ എം.എ മലയാളത്തിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 5 ന് രാവിലെ 11 മണിക്ക് മുൻപ് കോളേജിൽ ഹാജരാകണം. അസൽ സർട്ടിഫിക്കറ്റുകൾ (ടി.സി ഉൾപ്പെടെ) ഹാജരാക്കാൻ സമയം അനുവദിക്കില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.