നെടുമങ്ങാട് : താലൂക്കിൽ ഇന്ന് ഗണേശ വിഹ്രഹ നിമഞ്ജന ഘോഷയാത്രകൾ വീഥികളെ ഭക്തിനിർഭരമാക്കും. നെടുമങ്ങാട് പഴവടി ഗണപതി ക്ഷേത്രത്തിൽ നിന്നും ഗണേശ വിഗ്രഹങ്ങളുമായി ഉച്ചയ്ക്ക് സമാപന ഘോഷയാത്ര പുറപ്പെടും.മേഖലയിൽ 101 ഭവനങ്ങളിലും 30 കേന്ദ്രങ്ങളിലും ഗണേശ നടത്തിയിട്ടുള്ള പ്രതിഷ്ഠകളാണ് ശംഖുമുഖത്തേക്ക് പുറപ്പെടുന്നത്.ട്രസ്റ്റ് ഭാരവാഹികളായ സ്വാമി വിജയാനന്ദ,കണ്ണാറംകോട് രാജേഷ്, കായ്പ്പാടി രാജേഷ്,ചെല്ലാംകോട് സുരാജ്, പ്രമോദ് ആനാട് തുടങ്ങിയവർ നേതൃത്വം നൽകും.