nawshaad

മുടപുരം: ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി.സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുടപുരം എൻ.ഇ.എസ് ബ്ലോക്ക് സനൂജ മൻസിലിൽ അബ്ദുൽ ഖരീമിന്റെയും റഹീനയുടെയും മകൻ നൗഷാദ്(34 ) ഇന്നലെ രാവിലെ മരിച്ചു.ഇതോടെ മരണം 3 ആയി.മുടപുരം എൻ.ഇ.എസ്.ബ്ലോക്ക് ലാത്തറ വീട്ടിൽ ഷമീർ (34 ) ,എൻ.ഇ.എസ് ബ്ലോക്ക് ഡീസന്റുമുക്ക് സവിധത്തിൽ സതീഷ്‌കുമാർ(45 )എന്നിവരാണ് അപകടത്തിൽ കഴിഞ്ഞ ദിവസം മരിച്ചത്.തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം.ഇവർ മൂന്ന് പേരും വാഗണർ കാറിലാണ് സഞ്ചരിച്ചിരുന്നത് .നൗഷാദാണ് കാർ ഓടിച്ചിരുന്നത് . നൗഷാദിന്റെ ഭാര്യ സജന.മക്കൾ:സഹദ്,സൈറ.മൃതദേഹം കട്ടുമുറാക്കൽ മുസ്ലിം ജമാ-അത്തിൽ സംസ്കരിച്ചു.