1

നേമം: പാപ്പനംകോട് ഇന്നലെ വീശിയ കാറ്റിലും മഴയിലും ആഞ്ഞിലി മരം വീടിനു മുകളിൽ വീണ് നാശനഷ്ട്ടം സംഭവിച്ചു. സത്യൻ നഗർ കിഴക്കുംകര വിഷ്ണു ഭവനിൽ വിജയന്റെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. സംഭവം നടക്കുമ്പോൾ വീട്ടിനുളളിൽ വിജയന്റെ കുടുംബവും ഇദ്ദേഹത്തിന്റെ മാതാവും ഉണ്ടായിരുന്നുയെങ്കിലും അവർ പുറത്തേയ്ക്ക് ഓടിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ടെറസ്സ് ഭാഗം പൊട്ടിപ്പൊളിഞ്ഞു. സൺഷെഡ് തർന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. ചെങ്കൽചൂളയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി.അശോക് കുമാറിന്റെ നേതൃത്വത്തിലുളള സംഘം ഒരു മണിയ്ക്കൂർ പരിശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്.