vilappilsala

മലയിൻകീഴ്: വിളപ്പിൽശാല കരുവിലാഞ്ചി എം.എം ഹൗസിൽ മാധവന് സ്വകാര്യ ബസിൽ നിന്ന് കിട്ടിയ പണമടങ്ങിയ പെഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകി. 16000 രൂപയും രേഖകളും പേഴ്സിൽ ഉണ്ടായിരുന്നു. പെഴ്സും രേഖകളും മാധവൻ വിളപ്പിൽശാല പൊലീസിൽ കൈമാറി. പണം നഷ്ടപ്പെട്ടയാൾ വിളപ്പിൽശാല പൊലീസുമായി ബന്ധപ്പെടണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ മാധവൻ പ്രചരണം നടത്തിയിരുന്നു. പെഴ്സ് നഷ്ടപ്പെട്ട തച്ചോട്ടുകാവ് ശശി ഭവനിൽ ലക്ഷ്മി, വിളപ്പിൽ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ നൽകിയിരുന്നു. തുടർന്ന് എസ്.ഐ. ഷിബു മാധവനെ വിളിച്ചു വരുത്തി ലക്ഷ്മിക്ക് പണമടങ്ങിയ പെഴ്സ് തിരിച്ചുനൽകി.