തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആറു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചതായി റെയിൽവേ അറിയിച്ചു. ഭാവ്നഗർ-കൊച്ചുവേളി എക്സ് പ്രസ് (19260), കൊച്ചുവേളി-ഭാവ്നഗർ (19259) എന്നീ ട്രെയിനുകൾ ഒരു എ.സി ത്രീടയർ കോച്ച് വർദ്ധിപ്പിച്ചു. സെപ്തംബർ 24വരെ ഭാവ്നഗറിൽ നിന്നും പുറപ്പെടുന്ന സർവീസുകൾക്കും 26 വരെ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന സർവീസുകൾക്കുമാണ് കോച്ചു വർദ്ധന.

കൊച്ചുവേളിയിൽ നിന്നും സെപ്തംബർ 8, 22, 29 തിയതികളിൽ പുറപ്പെടുന്ന കൊച്ചുവേളി-പോർബന്തർ പ്രതിവാര എക്സ്‌പ്രസ് (19261), പോർബന്തറിൽ നിന്നു 5, 19, 26 തിയതികളിൽ പുറപ്പെടുന്ന കൊച്ചുവേളി പ്രതിവാര എക്സ്‌പ്രസ് (19262) എന്നിവയ്ക്ക് ഒരു എ.സി ത്രീ ടയർ കോച്ചുകൂടി വർദ്ധിപ്പിച്ചു.

ജാംനഗർ തിരുനൽവേലി എക്സ്‌പ്രസ് (19578), തിരുനൽവേലി-രാംനഗർ എക്സ്‌പ്രസ് (19577) എന്നീ ട്രെയിനുകൾക്കും ഓരോ എ.സി ത്രീടയർ കോച്ചുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

ജാംനഗറിൽ നിന്ന് സെപ്തംബർ 6നും 28നും ഇടയിൽ പുറപ്പെടുന്ന (സെപ്തം 14 ഒഴികെ) സർവീസുകൾക്കും തിരുനൽവേലിയിൽ നിന്നും സെപ്തംബർ 9നും നവംബർ ഒന്നിനും ഇടയിൽ പുറപ്പെടുന്ന (സെപ്തം 17 ഒഴികെ) സർവീസുകൾക്കാണ് അധിക കോച്ചുണ്ടാകുക.