തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സെക്കന്ദരാബാദ് കൊച്ചുവേളി , നിസാബാബാദ് എറണാകുളം എന്നീ ലൈനുകളിൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. 8ന് വൈകിട്ട് 4.35ന് സെക്കന്ദരാബാദിൽ നിന്ന് പുറപ്പെട്ടുന്ന സെക്കന്തരാബാദ്-കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ (07119) പത്തിന് പുലർച്ചെ ഒന്നിന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളിയിൽ നിന്ന് 13ന് രാത്രി 9.20 ന് പുറപ്പെടുന്ന കൊച്ചുവേളി സെക്കന്തരാബാദ് സ്‌പെഷ്യൽ ട്രെയിൻ (07120) 15 ന് പുലർച്ചെ 3.35 ന് സെക്കന്ദരാബാദിൽ എത്തിച്ചേരും. ഒരു എ.സി ടു ടയർ, രണ്ട് എ.സി ത്രീ ടയർ, 14 സ്ലീപ്പർ കോച്ചുകൾ എന്നിവ ഉൾപ്പെടുന്ന ട്രെയിനുകൾക്ക് പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല , ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
എട്ടിന് രാവിലെ 9.10 ന് നിസാമാബാദിൽ നിന്ന് പുറപ്പെടുന്ന നിസാമാബാദ് എറണാകുളം സ്‌പെഷ്യൽ ട്രെയിൻ (07505) ഒൻപതിന് ഉച്ചയ്ക്ക് മൂന്നരക്ക് എറണാകുളത്തെത്തും. എറണാകുളത്ത് നിന്ന് 13ന് രാത്രി 11 ന് പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ നിസാമാബാദ് സ്‌പെഷ്യൽ ട്രെയിൻ (07504) 15 ന് പുലർച്ചെ
2.30 ന് നിസാമാബാദിൽ എത്തും.
ഒരു എ.സി ടു ടയർ, മൂന്ന് എ.സി ത്രീ ടയർ, 10 സ്ലീപ്പർ കോച്ചുകൾ എന്നിവ ഉൾപ്പെടുന്ന ട്രെയിനുകൾക്ക് പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.