ph

തിരുവനന്തപുരം : 17 ന് നടക്കുന്ന വിശ്വകർമ്മ ദിനാചരണത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രവാസി വിശ്വകർമ്മ ഐക്യവേദി ജനറൽ സെക്രട്ടറി ഡോ. ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ പി.എസ്. ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ അഡ്വ. ഷാബു, പ്രോഗ്രാം കൺവീനർ കെ.ആർ. രതീഷ്, കോ - ഓർഡിനേഷൻ കൺവീനർ ഓണവില്ല് ബിൻകുമാർ, ഘോഷയാത്ര കൺവീനർ കരിക്കകം ത്രിവിക്രമൻ, പബ്ളിസിറ്റി കൺവീനർ വലിയശാല രമേശ്, മീഡിയ കൺവീനർ കെ. സതീഷ്, വോളണ്ടിയർ കൺവീനർ സതീശൻ ഐ.ബി, സുരേഷ് ആശാരി, പ്രദീപ് വർക്കല, നടരാജൻ ചിറ്റാഴ, സുദർശനൻ ചിറ്റാഴ തുടങ്ങിയവർ സംസാരിച്ചു.