ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിലെ മാതൃ ശിശു മന്ദിരത്തിലെ ഗൈനക്കോളജി ഒ.പി ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനം അവതാളത്തിൽ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രവർത്തനത്തെ തകിടം മറിച്ചത്. കുറച്ച് ദിവസമായി ഒരു ജീവനക്കാരി മാത്രമാണ് ഇവിടെ ഡ്യൂട്ടിക്ക്. വിദൂര സ്ഥലങ്ങളിൽ നിന്ന് അതിരാവിലെ എത്തുന്നവർ മണിയ്ക്കൂറുകൾ ക്യൂ നിന്നാൽ മാത്രമേ ഒ.പി ടിക്കറ്റ് ലഭിക്കുകയുള്ളൂ. ഇന്നലെ രാവിലെ ഒൻപതരയ്ക്കും കൗണ്ടറിനുമുന്നിൽ നീണ്ട ക്യൂവായിരുന്നു. മണിക്കൂറുകൾ കാത്തുനിന്ന രോഗികളും കൂട്ടിരിപ്പുകാർക്കും കൗണ്ടറുകൾക്ക് മുന്നിൽ ബഹളം വയ്ക്കുന്നത് പതിവായിട്ടും പ്രശ്ന പരിഹാരത്തിന് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.