പാലോട്: എസ്.എൻ.ഡി.പി നന്ദിയോട് ശാഖയുടെ നേതൃത്വത്തിൽ നടന്ന ഓണം സമ്പാദ്യ പദ്ധതിയുടെ വിതരണം ശാഖാ പ്രസിഡന്റ് ബി.എസ്. രമേശന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് യൂണിയൻ ചെയർമാൻ എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രനും ഓണക്കോടി വിതരണം പി. രാജീവനും നിർവഹിച്ചു.യൂണിയൻ നേതാക്കളായ അഡ്വ. പ്രതീപ് കുറുന്താളി, പ്രൊഫ. പ്രതാപൻ, ചന്ദ്രമോഹനൻ, ബാലചന്ദ്രൻ, നന്ദിയോട് രാജേഷ് - അനിൽ കുമാർ എന്നിവർ സംസാരിച്ചു.