നെയ്യാറ്റിൻകര: ബാലരാമപുരം തലയൽ എൻ.എസ്.എസ് കരയോഗം പുതിയതായി നിർമ്മിച്ച കല്യാണമണ്ഡപം നെയ്യാറ്റിൻകര എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ് നാരായണൻ നായർ,സെക്രട്ടറി കെ.രാമചന്ദ്രൻ നായർ കരയോഗം പ്രസിഡന്റ് എൻ.ഹരിഹരൻ,സെക്രട്ടറി രവീന്ദ്രൻ നായർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ,കരയോഗ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.