1

വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള സ്ത്രീകളുടെ സ്വയം തൊഴിൽ കൂട്ടായ്മയായ 'വിസ് മാർട്ട് വിഴിഞ്ഞം ' ഓണം വിപണന മേള ആരംഭിച്ചു. വിഴിഞ്ഞം പീപ്പിൾസ് ഹാളിൽ ആരംഭിച്ച ഓണം വിപണന മേള തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സന്തോഷ് കുമാർ, റഷീദ്, ഓമന, നിസാബിവി, ഡബ്ല്യു. ഷൈനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി കോർപ്പറേറ്റ് റിലേഷൻസ് ഹെഡ് സുശീൽ നായർ, സൈറ്റ് ഹെഡ് കേദൻ ദവേ, യൂണിറ്റ് എ.എസ്.ആർ ഹെഡ് ഡോക്ടർ അനിൽബാലകൃഷ്ണൻ, സേഫ്റ്റി ഹെഡ് അമരേന്ദ്ര സിംഹ, അദാനി, ഹോവ്വേ ഇന്ത്യ, അഫ്ക്കോൺസ്, ബ്രിഡ്ജ് ആൻഡ് റൂഫ് കമ്പനി പ്രതിനിധികൾ, സി.എസ്.ആർ. പ്രതിനിധികൾ, സ്വയം തൊഴിൽ സംരംഭകർ എന്നിവർ പങ്കെടുത്തു. സ്ത്രീകൾക്ക് ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി അദാനി ഫൗണ്ടേഷന്റെ സഹായത്താൽ രൂപപ്പെടുത്തിയ യൂമീ ആൻഡ് ടീ കഫേ, ടേൺ ടു ഫ്രഷ് ഓർഗാനിക് യൂണിറ്റ്, വനിതാ കാർഷിക കർമസേന, എസ്.ആർ.എം സ്റ്റിച്ചിങ് സെന്റർ, എലൈറ്റ് ഫാൻസി, പ്രൈം ലോൻട്രി, ഡേറ്റാ പ്ലസ് ഡേറ്റാ സർവീസ്, ക്ലീൻ ഫോർ യു ക്ലീനിംഗ് കമ്പനി, ഫ്രോസൺഡേയ്സ് ജൂസ് ഷോപ് എന്നീ സംരഭങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിസ്മാർട്ട് പ്രവർത്തിക്കുന്നത്.