psc
പി.എസ്.സി

.

വകുപ്പ്തല പരീക്ഷ-ഐ.എ.എസ്/ ഐ.പി.എസ്./ഐ.എഫ്.എസ്
ഐ.എ.എസ്/ഐ.പി.എസ്./ഐ.എഫ്.എസ്. ജൂനിയർ മെമ്പേഴ്സിനുവേണ്ടി​ നടത്തുന്ന വകുപ്പുതല പരീക്ഷ 17 മുതൽ ഒക്‌ടോബർ 4 വരെ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ടൈംടേബിളും സിലബസും വെബ്‌സൈറ്റിൽ. സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് സഹിതം പരീക്ഷ ആരംഭിക്കുന്നതിന് പതിനഞ്ചുമിനിട്ട് മുമ്പ് ഹാളിൽ പ്രവേശിക്കണം.


അഭിമുഖം
കേരള സംസ്ഥാന ആസൂത്രണബോർഡിൽ കാറ്റഗറി നമ്പർ 330/2016 പ്രകാരം ചീഫ് (ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ് ഡിവിഷൻ), കാറ്റഗറി നമ്പർ 416/2016 പ്രകാരം ചീഫ്(പ്ലാൻ കോർഡിനേഷൻ ഡിവിഷൻ) തസ്തികകളിലേക്ക് 18 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2എ വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546447).


കാറ്റഗറി നമ്പർ 26/2019 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്സ്(എൻ.സി.എ.-ഹിന്ദു നാടാർ) തസ്തികയിലേക്ക് 20 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2 ബി വിഭാഗവുമായി ബന്ധപ്പെടണം(ഫോൺ: 0471 - 2546324).


കാറ്റഗറി നമ്പർ 20/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോതെറാപ്പി തസ്തികയിലേക്ക് 20, 25, 26 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.10 വിഭാഗവുമായി ബന്ധപ്പെടണം(ഫോൺ: 0471-2546438).


ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള വ്യക്തിഗത മെമ്മോ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.


ഒറ്റത്തവണ പ്രമാണപരിശോധന
കാറ്റഗറി നമ്പർ 399/2017, 400/2017 പ്രകാരം വിവിധ കമ്പനി/ബോർഡുകളിലെ അസിസ്റ്റന്റ്/ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികകളിലേക്ക് 16 മുതൽ 30 വരെ തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസ്/മേഖല/ജില്ലാ ഓഫീസുകളിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ആസ്ഥാന ഓഫീസിലെ സി.ആർ.2 വിഭാഗവുമായി ബന്ധപ്പെടണം(ഫോൺ: 0471 -2546433).


കാറ്റഗറി നമ്പർ 223/2017 പ്രകാരം ആരോഗ്യവകുപ്പിൽ റഫ്രി​ജറേഷൻ മെക്കാനിക് (എച്ച്.ഇ.ആർ.)തസ്തികയിലേക്ക് 17, 18 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.6 വിഭാഗവുമായി ബന്ധപ്പെടണം(ഫോൺ: 0471-2546364).