strechar

വിതുര: വിതുര ഗവ. ഹൈസ്കൂളിൽ 88-89 വർഷത്തിൽ എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ച പൂർവ വിദ്യാർത്ഥികൂട്ടായ്മയുടെ നേതൃത്വത്തിൽ വിതുര തേജസ് വൃദ്ധസദനത്തിൽ സ്ട്രെച്ചർ വാങ്ങി നൽകി. വിതുര സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത് സ്ട്രെച്ചർ കൈമാറി. ചങ്ങാതികൂട്ടം ഭാരവാഹികളായ എസ്.എസ്. പ്രേംകുമാർ, പി. ബിജുകുമാർ എന്നിവർ നേതൃത്വം നൽകി. നേരത്തേ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഒാണസദ്യയും, ഒാണക്കോടിയും നൽകിയിരുന്നു.