തിരുവനന്തപുരം: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ-2 ചന്ദ്രനിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമിരുന്ന് കാണാൻ കണ്ണൂർ ആർമി പബ്ലിക്ക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഹമ്മദ് തൻവീറിന് അവസരം. ബംഗളുരുവിലെ ഐ.എസ്.ആർ.ഒ കേന്ദ്രത്തിലിരുന്നാണ് പ്രധാനമന്ത്രിക്കൊപ്പം അഹമ്മദ് തൻവീറും ചന്ദ്രയാൻ ചന്ദ്രനിലിറങ്ങുന്നതിന് സാക്ഷ്യം വഹിക്കുക. ഐ.എസ്.ആർ.ഒ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലൂടെയാണ് അഹമ്മദ് തൻവീറിനെ തിരഞ്ഞെടുത്തത്.