malayinkil

മലയിൻകീഴ് :മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ആട്ടോറിക്ഷ തൊഴിലാളികളുടെ സംഗമം ഉദ്ഘാടനം മലയിൻകീഴ് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ ഐ.ബി.സതീഷ്.എം.എൽ.എ നിർവഹിച്ചു.സി.ഐ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ,മലയിൻകീഴ് ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ,വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് വി.അനിൽകുമാർ (വിളവൂർക്കൽ ഉണ്ണി),സബ് ഇൻസ്‌പെക്ടർ വി.സൈജു,ജനമൈത്രി കൺവീനർ ഗിൽറ്റൻ ജോസഫ്, സി.ജിജി കുഞ്ഞു,എസ്.സുനിൽകുമാർ എന്നിവർ സംസാരിച്ചു.