തിരുവനന്തപുരം: ജില്ലാപഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈത്താങ്ങായ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെയും സന്നദ്ധ പ്രവർത്തകരെയും ആദരിക്കുന്നു. നാളെ വൈകിട്ട് 5ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ശശി തരൂർ എം.പി, മേയർ വി.കെ. പ്രശാന്ത്, അഡിഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
വെെകിട്ട് 3ന് 'പരിസ്ഥിതി ദുരന്തങ്ങളും പ്രാദേശീകാസൂത്രണവും' എന്ന വിഷയത്തിൽ ദുരന്ത നിവാരണ സെമിനാർ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ.എൻ. ഹരിലാൽ വിഷയം അവതരിപ്പിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.